"ഞാൻ പാടിയ പാട്ടിനെന്താ ഒരു കുഴപ്പം? ശരിക്കും അത് നല്ല പാട്ടാണ്. പക്ഷെ ഈ ജഡ്ജസ്സ് ശരിയല്ല..."
ലളിത ഗാന മത്സരത്തിൽ പങ്കെടുത്തിട്ട് കൊള്ളാവുന്ന ഒരു ഗ്രേഡ് പോലും കിട്ടാതെ ഞാൻ പുറന്തള്ളപ്പെട്ടപ്പോൽ എന്നെ അംഗീകരിക്കാത്ത ആ കലാമേളയോടുതന്നെ എനിക്കു വല്ലാത്ത പുച്ഛം തോന്നി. ഒരുപാടു സങ്കടവും... വിധി നിർണ്ണയിച്ച മൂന്നു പേരിൽ ഒരാൾ എന്നെ സ്നേഹിച്ചിരുന്ന എൻറെ അദ്ധ്യാപകനായിരുന്നു. കലാമേളയുടെ കൊടി താഴ്ന്ന ശേഷം അദ്ദേഹം എന്നെ അരികിൽ വിളിച്ചിരുത്തി പാട്ട് പിഴച്ചതെവിടെയെന്നു വിശദീകരിക്കാൻ തുടങ്ങി. താളമില്ലത്രേ... താളം.

"എന്തു കുന്ത്രാണ്ടമാണോ ഈ താളം!!! അതില്ലെങ്കിൽ ആർക്കും പാടാൻ പറ്റില്ലേ? അതു വേണോന്നെന്താ ഇത്ര നിർബന്ധം??? ആവശ്യമില്ലാത്ത ഓരോ നിയമങ്ങൾ!!! "
സത്യത്തിൽ എനിക്കു സാറു പറഞ്ഞതൊട്ടും അംഗീകരിക്കാനായില്ല. പലരോടും ഞാൻ ഇതേപറ്റി ചോദിച്ചു. അവരിൽ എന്നെപ്പോലെ ചിന്തിക്കുന്ന ചിലരൊക്കെ അഭിപ്രായപ്പെട്ടു ഈ താളം എന്ന സംഭവം പാട്ടിനെ തങ്ങളുടെ കുത്തകയാക്കി നിലനിർത്താനുള്ള ചില ബൂർഷ്വാ ഗായകരുടെ മുതലാളിത്ത കുതന്ത്രമാണെന്ന്.

പിന്നീടെനിക്ക് താളം എന്നു കേൾക്കുന്നതേ കലിയായിരുന്നു. താളം എന്ന ഉട്ടോപ്യൻ ബൂർഷ്വാ ആശയത്തെ വലിച്ചെറിഞ്ഞ് ഞാൻ എന്ന 'കിടിലൻ' ഗായകൻ ജനസമക്ഷം കുറേ പാട്ടുകൾ പാടി. കേൾവിക്കാർ ചെവിപൊത്തി ഈ 'ഗായകൻറെ' പാട്ടിൽ നിന്നും പ്രാണനുമായി രക്ഷപ്പെടുന്ന നേർകാഴ്ചകൾ എനിക്കു കാണാമായിരുന്നു. അപ്പോഴും ഞാൻ അംഗീകരിച്ചില്ല ഞാൻ പാടുന്ന താള രഹിതമായ പാട്ടിന് എന്തോ കുഴപ്പമുണ്ടെന്ന്.
തുടർന്ന് എൻറെ പാട്ടുകൾ അപ്രത്യക്ഷമായിത്തുടങ്ങി. താളമില്ലാത്ത എന്നെ കൂടുതൽ പാടാൻ നാട്ടുകാർ സമ്മതിച്ചില്ലെന്നു ചുരുക്കം. നിവൃത്തിയില്ലാതായപ്പോൾ എന്നിലെ ഗായകൻറെ നിലനിൽപ്പിനുവേണ്ടി ഞാൻ താളം പരിശീലിക്കാൻ തുടങ്ങി. എൻറെ വാക്കുകൾ താളത്തോടു ചേർന്നപ്പോൾ ഞാൻ പാടുന്ന പാട്ടിനോടു ചേർന്നു പാടാൻ ആളുകളും കൂടി. ഈ താളം ആരാ മോൻ എന്നു ഞാൻ തിരിച്ചറിഞ്ഞു.
ആഗോള പരിസ്ഥിതി ദിനമായ ജൂൺ 5 ജീവനും പരിസ്ഥിതിയും ജീവിതമാകുന്ന ഗാനത്തിൻറെ വാക്കും താളവും പോലെ അഭേദ്യമായി ചേർന്നിരിക്കുന്നു എന്നതിൻറെ അവബോധ ദിനമാണ്. പ്രകൃതിയും ജീവനും തുല്യപ്രാധാന്യത്തോടെ ചേരുമ്പോൾ മാത്രമേ ജീവിതം നിലനിൽക്കൂ. ജീവിതത്തിൻറെ ആസ്വാദനവും സന്തോഷവും ഈ കൂടിചേരലിലാണ്. മഴയും പുഴയും കാടും മേടും മലയും താഴ്വാരവും ജന്തുലോകവും സസ്യലോകവും ചേർന്ന ഈ പ്രകൃതിയെ നമുക്കു പ്രണയിക്കാം. പ്രകൃതിയോടുള്ള നിഷ്കളങ്ക സ്നേഹത്തിനു ചേരാത്ത പ്രവർത്തികൾ തിരിച്ചറിയാനും അവസാനിപ്പിക്കുവാനും പ്രകൃതിയോടു ചെയ്ത തെറ്റുകൾക്കു പരിഹാരമായി കൂടുതൽ പരിപാലിക്കാനും നമുക്ക് സാധിക്കട്ടെ. ജീവിതഗാനം ഹൃദ്യമാകാൻ നമ്മുടെ ജീവൻ പ്രകൃതിയോടു ചേർന്നിരിക്കട്ടെ.
സ്നേഹപൂർവ്വം:
റികസൺ ജോസ്
Consulting Psychologist
Sunrise Institute of Mental Health and Research (SIMHAR)
Ernakulam
9447728147
Consulting Psychologist
Sunrise Institute of Mental Health and Research (SIMHAR)
Ernakulam
9447728147
No comments:
Post a Comment