മന:ശാസ്ത്ര
കൗണ്‍സിലിങ് പരിശീലനം
മന:ശാസ്ത്ര കൗണ്സലീങ്
പഠിച്ചാൽ എന്താണ് ഗുണം എന്ന്
എന്നോട് പലരും ചോദിക്കാറുണ്ട് . ഉത്തരമായി
രണ്ടു ഗുണങ്ങൾ എടുത്തു കാണിക്കാനാകും:
1, ജീവിത പ്രതിസന്ധികളിൽ നമുക്ക് മറ്റുള്ളവരെ സഹായിക്കാം.
2,ജീവിത വിജയത്തിനായി സ്വയം പരിശീലിക്കാം.
ജീവിതത്തിന് ചില ശാസ്ത്രീയ മാർഗ്ഗങ്ങൾ തേടുന്നത് എന്തുകൊണ്ടും നല്ലതാണ് . ചിന്തകൾ, വികാരങ്ങൾ , പ്രചോദനങ്ങൾ, പ്രതീക്ഷകൾ, തീരുമാനങ്ങൾ എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ നമ്മുടെ പ്രവൃത്തിയെയും സ്വഭാവത്തേയും സ്വാധീനിക്കുന്നുണ്ട്. ആവർത്തിച്ചുള്ള പ്രവൃത്തികൾ സ്വഭാവമായി മാറുന്നു. സ്വഭാവം ജീവിതത്തെ രൂപപ്പെടുത്തുന്നു. ജീവിതത്തിൽ ഒരു മാറ്റം വേണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള പ്രവർത്തനങ്ങൾ അടിസ്ഥാനം മുതൽ ആരംഭിക്കണം. മന:ശാസ്ത്ര കൗണ്സലീങ് അതിനുള്ള ശാസ്ത്രീയ മാർഗ്ഗമാണ്. കൗണ്സലീങ്ങിന്റെ തത്വങ്ങൾ, കൗണ്സലീങ്ങിന്റെ പ്രായോഗിക പരിശീലനം, മാനസിക രോഗങ്ങൾ, സൈക്കോതെറാപ്പി, കൗണ്സലീങ് സെന്റെർ മാനേജ്മന്റ്, വ്യക്തിത്വ വികസനo എന്നിങ്ങനെ വളരെയേറെ കാര്യങ്ങൾ ഇതിൽ പഠിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സൈക്കോളജിക്കൽ കൗണ്സിലർ എന്ന നിലയിൽ സേവനം ചെയ്യാനാകും. മാനസിക രോഗങ്ങൾ കൈകാര്യം ചെയ്യാനുള്ള പഠനമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ തരണം ചെയ്യാനാകാതെ വിഷമിച്ചു നില്ക്കുന്നവര്ക്കുള്ള ഒരു ശാസ്ത്രീയ സഹായം എന്നതാണ് കൗണ്സലീങ് പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഡിപ്ലോമ / പി.ജി. ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗണ്സലീങ് എന്ന പേരിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന ഈ പരിശീലനം 'വ്യക്തി ശാക്ത്തീകരണത്തിലൂടെ രാഷ്ട്ര വികസനം' എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുന്നത്. ഡിസംബർ ആദ്യവാരത്തോടെ ആരംഭിക്കുന്ന ഈ പഠനo എല്ലാ ഞായറാഴ്ചകളിലും രാവിലെ പത്തു മുതൽ വൈകുന്നേരം നാലുമണിവരെയാണ് നടത്തപ്പെടുന്നത്. ഏറണാകുളം, തിരുവന്തപുരം, കോട്ടയം, കോഴിക്കോട്, ഒറ്റപ്പാലം, കൽപ്പറ്റ, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽവച്ച് പ്രഗല്ഭരായ മന:ശാസ്ത്രഞ്ജരുടെ മികച്ച പരിശീലനം ലഭ്യമാണ്. അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ, ഡോക്ടര്സ്, ലോയെര്സ് തുടങ്ങി കൗണ്സലീങ് സേവനത്തിൽ താത്പര്യം ഉള്ള ബിരുദധാരികൾ ആർക്കും ഇതിൽ പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് 9447728147 എന്ന നമ്പറിൽ എന്നെ നേരിട്ടു വിളിക്കാവുന്നതാണ്.
ഓഫീസ്
നമ്പർ:
0484 6 500 400, 9447511479
No comments:
Post a Comment